International

ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ൽ തീപിടുത്തം ; 20 കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

ഗ്വാ​ട്ടി​മാ​ല സി​റ്റി: ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ൽ തീപിടുത്തം 20 കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം,25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗ്വാ​ട്ടി​മാ​ല​യി​ലെ സാ​ൻ ഹോ​സ​യി​ലെ വെ​ർ​ജി​ൻ ഡി ​ലാ അ​സു​ൻ​സി​യോ​നിൽ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളെ​യും തെ​രു​വി​ൽ അ​ല​യു​ന്ന കു​ട്ടി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലെ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ​പരി​ക്കേ​റ്റ​വ​രെ ഗ്വാ​ട്ടി​മാ​ല സി​റ്റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഇവിടെ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. 400 പേ​ർ​ക്ക് ത​മാ​സി​ക്കാ​വു​ന്ന കെ​ട്ടി​ട​ത്തി​ൽ 748 കു​ട്ടി​ക​ളെ​യാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്.തീ​പി​ടി​ത്തമു​ണ്ടാ​യ​തി​നു പി​ന്നാ​ലെ 60 കു​ട്ടി​ക​ൾ ഇ​വി​ടെ​നി​ന്നും ര​ക്ഷ​പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button