Cricket

ഒരു സെൽഫിക്കായി ആരാധനാമൂർത്തിയുടെ ആഢംബര കാർ തടഞ്ഞുനിർത്തി ഒരു വിദ്യാർത്ഥിനിയുടെ സാഹസം

റാഞ്ചി ; ഒരു സെൽഫിക്കായി ആരാധനാമൂർത്തിയുടെ ആഢംബര കാർ തടഞ്ഞുനിർത്തി ഒരു വിദ്യാർത്ഥിനിയുടെ സാഹസം. താരാധന മൂത്ത് ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ വിമാനത്തിൽ പിന്തുടർന്നെത്തിയ വിദ്യാർത്ഥിനിയാണ് ധോണിയുടെ ഹമ്മർ കാർ തടഞ്ഞു നിർത്തിയത്. ഡൽഹി സ്വദേശിയായ ആരാധിക കൊൽക്കത്തയിൽ നിന്ന് ധോണി കയറിയ വിമാനത്തിൽ പിന്തുടരുകയായിരുന്നു. റാഞ്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ധോണി വീട്ടിലേക്ക് പോകാൻ ഹമ്മറിൽ കയറിയ ഉടനെയാണ് ഇരുപതുകാരിയായ ആരാധിക വണ്ടി തടഞ്ഞത്.

ആരാധിക അഞ്ച് മിനിറ്റോളം വാഹനം തടഞ്ഞത് വിമാനത്താവള അധികൃതരെയും സുരക്ഷാ ജീവനക്കാരെയും ഇത് അമ്പരപ്പിച്ചു. ഓട്ടോഗ്രാഫും,സെൽഫിയും വേണമെന്ന് പറഞ്ഞു ബഹളം കൂട്ടുന്നതിനിടെ ആരാധികയുടെ ഹാൻഡ് ബാഗ് വാഹനത്തിന്റെ ടയറിൽ കുരുങ്ങിയത് അല്പം പരിഭ്രാന്തി പരത്തി.ധോണി വാഹനത്തിൽ തന്നെ ഇരുന്നതോടെ സുരക്ഷാ ജീവനക്കാർ ആരാധികയെ മാറ്റി വാഹനം പോകാൻ വഴിയൊരുക്കി. കൊൽക്കത്തയിൽ വിജയ് ഹസ്സാരെ ടൂർണമെന്റിൽ പ്രാഥമിക മത്സരങ്ങൾക്ക് ശേഷം മടങ്ങുകയായിരുന്നു ധോണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button