International

മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിച്ചു: ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചാനല്‍ അവതാരകന് പണികിട്ടി,വീഡിയോ കാണൂ

അഘോരികളോടൊപ്പം മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിച്ചു. നിങ്ങള്‍ക്കിതു വിശ്വസിക്കാന്‍ കഴിയുമോ? ചാനലില്‍ നടക്കുന്ന പല പരിപാടികളും റിയാലിറ്റി ഷോകളും കണ്ട് പലരും അതിശയിച്ചു പോകാറുണ്ട്. ഇതൊക്കെ ശരിക്കും ഉള്ളതാണോ എന്ന് ചോദിച്ചുപോകും. ഇവിടെ ഞെട്ടിപ്പിക്കുന്ന അത്തരമൊരു കാഴ്ചയാണ് കണ്ടത്.

പോത്തുകളെ ഇന്റര്‍വ്യൂ ചെയ്തും ആളുകളുടെ ഒപ്പം നൃത്തം ചെയ്തും ഒരു പാകിസ്ഥാന്‍കാരനായ അവതാരകന്‍ ശ്രദ്ധനേടിയിരുന്നു. ഇതിനുപിന്നാലെ സിഎന്‍എന്‍ അവതാരകനായ റേസ അസ്ലാന്‍ ചെയ്തത് എന്താണെന്നോ? ബിലീവര്‍ വിത്ത് റേസ അസ്ലാന്‍ എന്ന ടിവി പരമ്പരയിലെ ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡിലാണ് അസ്ലാന്‍ ചെറിയ സാഹസികതയിലൂടെ ലോകത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയത്.

ശവശരീരം ഭക്ഷിച്ച് ജീവിക്കുന്ന അഘോരികളുടെ ഒപ്പം മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിക്കുകയും തലയോട്ടിയില്‍ ലഭിച്ച പാനീയം കുടിക്കുകയും ചെയ്തു റേസ അസ്ലാന്‍. അഘോരികള്‍ റേസയോട് മിണ്ടാതിരുന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിച്ചിട്ട് അത് റേസയുടെ നേരെ എറിയുന്നുമുണ്ട് ഇയാള്‍. മാംസ ഭാഗങ്ങള്‍ കൊണ്ടുള്ള മാലയും റേസയെ അണിയിക്കുന്നുണ്ട് അഘോര.

കാണാന്‍ പറ്റാത്ത കാഴ്ചയായിരുന്നു അത്. അമേരിക്കയിലെ ഹിന്ദുക്കളെ മൊത്തത്തില്‍ സിഎന്‍എന്‍ അപമാനിച്ചിരിക്കുകയാണെന്നാണ് ഇതിനോട് അമേരിക്കയിലെ പ്രമുഖരായ ചിലരുടെ പ്രതികരണങ്ങള്‍. വീഡിയോ കാണൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button