Gulf

വിമാനത്താവളത്തിലെ തിരക്ക് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി അധികാരികൾ

വിമാനത്താവളത്തിലെ തിരക്ക് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി അധികാരികൾ.   വിമാനത്താവളത്തിലെ തിരക്ക് പരിഹരിക്കാൻ ദമാം കിംഗ് ഫഹദ്  രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവർക്ക് ഇനി ലെഗേജുകള്‍ സിറ്റി ചെക്ക് ചെയ്യുന്ന സംവിധാനമാണ് അവതരിപ്പിക്കുന്നതെന്ന് ജനറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഞാറാഴ്ച മുതൽ ഈ സേവനം ആരംഭിക്കും. സൗദിയിൽ രാജ്യാന്തര യാത്രക്ക് ആദ്യമായാണ് ഇത്തരം സംവിധാനമെന്നും,വിമാനത്താവളത്തിലെ തിക്കും തിരക്കും ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നും അധികൃതർ പറഞ്ഞു.

പൊതു ഗതാഗത കോര്‍പറേഷനു കീഴിലുള്ള സാപ്ത്കോ(saptco ) ബസ് ടെര്‍മിനലില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയായിരിക്കും സിറ്റി ചെക്ക് ഇന്‍ സംവിധാനം പ്രവര്‍ത്തിക്കുക. നാല് കൗണ്ടറുകളായിരിക്കും ഇവിടെ ഉണ്ടാവുക. യാത്രയുടെ ആറ് മണിക്കൂ മുമ്പ് പരിശോധന പൂര്‍ത്തീകരിച്ചിരിക്കണമെന്നതാണ് നിബന്ധന. സിറ്റി കൗണ്ടറുകളില്‍ പരിശോധനക്ക് വിധേയമാക്കിയ ലെഗേജുകള്‍ വിമാനത്താവളത്തിൽ വീണ്ടും സ്‌ക്രീന്‍ ചെയ്യും. ഈജിപ്ത് എയര്‍, ജെറ്റ് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, പാകിസ്താന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയർ വെയ്സ് , എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കായിരിക്കും പുതിയ സേവനം ലഭ്യമാകുക.

കൗണ്ടർ സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് വേണ്ട നിർദേശങ്ങളും അധികൃതർ അറിയിച്ചിട്ടുണ്ട്. ലെഗേജിനു പുറത്ത് യാത്രക്കാരെ ബന്ധപ്പെടാനുള്ള നമ്പര്‍ എഴുതിയിരിക്കണം. വെയിറ്റിംഗ് ലിസ്റ്റില്‍ പെട്ടതോ സ്റ്റാന്റ് ബൈ ആയതോ ആയ യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. അധിക ബാഗേജിനുള്ള സര്‍ചാര്‍ജ് അടക്കേണ്ടതും സിറ്റി കൗണ്ടറില്‍ ആണ്. യാത്രക്കാരുടെ ബാഗേജിന് ആവശ്യമായ സുരക്ഷയും,സൂക്ഷിപ്പും നൽകും.

സിസിടിവി യുടെ സഹായത്തോടെയും,സൗദിയ ഗ്രൗണ്ട് സര്‍വീസ് ട്രക്ക് ഉപയോഗപ്പെടുത്തിയാകും ബാഗേജ് ലോഡ് ചെയ്യുക. എല്ലാ ട്രക്കിലും സുരക്ഷാ സീല്‍ വെക്കും. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്ക് ശേഷമാവും അതാത് വിമാനങ്ങളിലേക്ക് അയക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button