NewsIndia

മോദിയുമായി ആഴത്തിലുള്ള ബന്ധം വേണമെന്ന് ട്രംപ് ഭരണകൂടം

വാഷിങ്ടൻ: യു.എസിലെ ഡൊണൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. പ്രചാരണസമയത്തുതന്നെ യുഎസും ഇന്ത്യയും തമ്മിലുള്ള വാണിജ്യകാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചേർന്നു പ്രവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ പറഞ്ഞു.

നമ്മുടെ വിദേശനയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഇന്ത്യയുമായുള്ള ബന്ധത്തിൽ‍ മുന്നേറ്റമുണ്ടാക്കുമെന്ന കാര്യം ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്പൈസർ പറഞ്ഞു. യുഎസിൽ വംശീയ അതിക്രമത്തിന്റെ ഭാഗമായി ഇന്ത്യൻ എൻജിനിയർ ശ്രിനിവാസ് കുച്ചിഭോട്‌ല കൊല്ലപ്പെട്ടതിനെയും സ്പൈസർ അപലപിച്ചു. ജൂതർക്കെതിരെയും ഇന്ത്യക്കാർക്കെതിരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങളെല്ലാം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ അമേരിക്കക്കാരായ എല്ലാവരും ഒന്നിക്കണമെന്നും സ്പൈസർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button