KeralaNews

ആശയം തലയിലുണ്ടോ? എങ്കില്‍ ഇന്നസെന്റിന്റെ ആ സമ്മാനം നിങ്ങള്‍ക്കായിരിക്കും

കൊച്ചി: എംപി ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് വോട്ടര്‍മാരോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ചാലക്കുടി എംപി ഇന്നസെന്റ് വോട്ടർമാരോട് അഭിപ്രായം ആരാഞ്ഞു.മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിര്‍ദ്ദേശിക്കേണ്ടതെന്ന് ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വോട്ടര്‍മാരോട് പറഞ്ഞു. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 ലക്ഷം പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും,ബാക്കിയുള്ള 3.75 കോടിയോളം രൂപ ബാക്കിയുള്ളജനറൽ വിഭാഗങ്ങളുടെ പദ്ധതികൾക്കുമാണ് മാറ്റി വെക്കേണ്ടത്. ഒരോരോ പദ്ധതികള്‍ വായനക്കാർക്കു നിർദ്ദേശിക്കാവുന്നതാണ്.ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കുകയും നിര്‍ദ്ദേശിച്ചയാള്‍ക്ക് പുരസ്കാരം നല്‍കുമെന്നും ഇന്നസെന്റ് പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

shortlink

Related Articles

Post Your Comments

Related Articles


Back to top button