KeralaNews

ബണ്ടി ചോര്‍ വെറുമൊരു കള്ളനല്ല, പിന്നെ…? അഭിഭാഷകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബണ്ടി ചോര്‍ വെറുമൊരു കള്ളനല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ. ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ് ഒരു സിനിമാനടനും സ്വകാര്യചാനല്‍ മത്സരവിജയിയുമായിരുവെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത്. ബണ്ടിചോര്‍ പ്രതിയായ മോഷണക്കേസില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ അന്വേഷണഉദ്യോഗസ്ഥനെ വിസ്തരിച്ചപ്പോഴാണ് പ്രതിഭാഗം അഭിഭാഷകന്‍ ഈ വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചത്.

അഭിഭാഷകനുമായുള്ള പ്രതിയുടെ കൂടിക്കാഴ്ച ബണ്ടിചോറിനെ അറസ്റ്റുചെയ്ത അന്വേഷണഉദ്യോഗസ്ഥന്‍ നിഷേധിച്ചു. കോടതി അനുമതിയോടെയാണ് പിന്നീട് പ്രതിയെകാണാന്‍ കഴിഞ്ഞത്. നന്ദാവനം പോലീസ് ക്യാമ്പിലെത്തിച്ച് പ്രതിയെ മര്‍ദിച്ചതായി അഭിഭാഷകന്‍ ആരോപിച്ചു. പട്ടം മരപ്പാലത്ത് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ പ്രതി മോഷണം നടത്തിയെന്നാണ് കേസ്. സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button