KeralaNews

കേ​ര​ളീ​യ സമൂഹം കുത്തഴിഞ്ഞു: അവനവന്‍ സൂക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും- ജി.സുധാകരന്‍

ആലപ്പുഴ: കേരളം സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. പ്രാ​യ​പൂ​ർ​ത്തി​യാ​യാ​ൽ അ​പ​ക​ട​ത്തി​ൽ ചാ​ടാ​തി​രി​ക്കാ​ൻ അ​വ​ന​വ​ന് ഉ​ത്ത​ര​വാ​ദി​ത്തമുണ്ട്. ഈ ​ഉ​ത്തരവാ​ദി​ത്വം നി​ർ​വ​ഹി​ച്ചി​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇടതുമുന്നണി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷ​മു​ള​ള കേ​സു​ക​ള്‍ വ്യ​ക്തി​പ​ര​മാ​ണ്. അ​വ സ​ര്‍​ക്കാ​ര്‍ സ്പോ​ൺ​സ​ർ ചെ​യ്ത​വ​യ​ല്ല. പോ​ലീ​സി​ന് ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. കേ​ര​ളീ​യ സ​മൂ​ഹം അ​ത്ര​മേ​ല്‍ കു​ത്ത​ഴി​ഞ്ഞ് കി​ട​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button