International

അഗ്നിപര്‍വ്വത സ്‌ഫോടനം പഠിക്കാന്‍ പോയ ബിബിസി സംഘത്തിന് സംഭവിച്ചത്

ഇറ്റലി : അഗ്‌നിപര്‍വത സ്ഫോടനം പഠിക്കുവാന്‍ പോയ ബിബിസി സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ അഗ്‌നിപര്‍വതമാണ് മൗണ്ട് എറ്റ്ന. ബിബിസി സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറ്റ്ന സജീവമായിരുന്നു. ഇതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.

അഗ്‌നിപര്‍വതത്തെക്കുറിച്ച് പഠിക്കാനായി പോയ ബിബിസി സംഘം ലാവ ഒഴുകിയതിന് ശേഷമുള്ള ചാരവും മറ്റും ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ അഗ്‌നി പര്‍വതം വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ശക്തമായ പാറക്കല്ലുകള്‍ തെറിച്ച് പത്ത് പേര്‍ക്ക് പരുക്കേറ്റു. ചിലര്‍ക്ക് തലയ്ക്ക് പരുക്കേറ്റതെന്നും മറ്റ് ചിലര്‍ക്ക് പൊള്ളലേറ്റെന്നും ബിബിസി സംഘത്തില്‍ ഉള്‍പ്പെട്ട റബേക്കാ മോറെല്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button