KeralaNews

ഒരാഴ്ചയായി പട്ടിണിയില്‍ തുടരുന്ന കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ദുരവസ്ഥ വായിക്കാം

സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് മത്സ്യബന്ധനം നിലച്ച സാഹചര്യത്തില്‍ താനൂരിലെ തീരദേശമേഖലയിലുള്ളവര്‍ ഒരാഴ്ച്ചയായി പട്ടിണിയില്‍. ഈ മാസം 12ന് അര്‍ധരാത്രിയിലുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തെത്തുടര്‍ന്ന് നിരപരാധികളുള്‍പ്പെടെ അനവധി പുരുഷന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ അവശേഷിച്ച പുരുഷന്‍മാരെല്ലാംഒളിവിൽ പോയതിനെ തുടർന്നാണ് മത്സ്യബന്ധനം നിലച്ചത്.

മത്സ്യബന്ധനവും ഓട്ടോറിക്ഷ ഓടിച്ചുമാണ് ഇവിടങ്ങളിലെ ബഹുഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. വീട്ടിലെ പുരുഷന്‍മാര്‍ കൊണ്ടുവരുന്ന വരുമാനമാര്‍ഗം അടഞ്ഞതോടെയാണ് മേഖലയിലുള്ളവര്‍ കടുത്ത പട്ടിണിയിലായിരിക്കുന്നത്. പൊലീസ് അതിക്രമത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമാന്തര വരുമാനമായ ഓട്ടോറിക്ഷകളും തകർന്നിരുന്നു. വീടുകളുടെ വാതിലുകള്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ചവിട്ടിപ്പൊളിച്ചതിനാല്‍ സുരക്ഷിതമായി കിടന്നുറങ്ങാന്‍ പോലുമാകാതെ ഇവിടുത്തെ സ്ത്രീകളും കുട്ടികളും കടുത്ത ഭീതിയിലാണ്. പ്രദേശത്ത് കടകളൊന്നും തന്നെ സംഘര്‍ഷത്തിന് ശേഷം തുറന്നിട്ടില്ല. നടക്കാനിരിക്കുന്ന സര്‍വകക്ഷിയോഗത്തിൽ തങ്ങളുടെ കാര്യത്തിൽ എന്തെങ്കിലുമൊരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button