IndiaNews

പാട്ടിന്റെ മുതലാളി വിവാദം; അനിയൻ ഗംഗൈ അമരനു ഇളയരാജയെക്കുറിച്ചുള്ള അഭിപ്രായം ജനങ്ങളുടെ വികാരം തന്നെ

ചെന്നൈ: ഇളയരാജയ്‌ക്കെതിരെ സഹോദരനും സംഗീതസംവിധായകനുമായ ഗംഗൈ അമരന്റെ രൂക്ഷവിമര്‍ശം. അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ പൊതുവേദിയില്‍ പാടിയതിന് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കുമെതിരെ നോട്ടീസയച്ച ഇളയരാജയുടെ നടപടിക്കെതിരെയാണ് ഗംഗൈ അമരൻ രംഗത്തെത്തിയത്. ഇളയരാജയുടെ അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജയുടെ നീക്കം അംഗീകരിക്കാനാവില്ല. അദ്ദേഹം എന്തിനാണ് ഇത് ചെയ്യുന്നതെന്ന് വ്യക്തമല്ല. ഇനിയും ഇങ്ങനെ സമ്പാദിച്ചുകൂട്ടിയിട്ട് എന്തു നേടാനാണ്. സംഗീതത്തെ വെറും കച്ചവടമാക്കരുത്. പിന്‍തലമുറക്കാര്‍ രാജയുടെ ഗാനങ്ങള്‍ പാടുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടതെന്ന് ഗംഗൈ അമരന്‍ ചോദിച്ചു.

ജനങ്ങള്‍ക്ക് പാടാനും ആസ്വദിക്കാനുമുള്ളതാണ് സംഗീതസംവിധായകന്‍ ഈണമിട്ട പാട്ടുകള്‍. ആരും പാടരുതെന്ന് വാശിപിടിക്കുകയാണെങ്കിൽ പിന്നെന്തിനാണ് സംഗീതമൊരുക്കുന്നത്. എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജസ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കീര്‍ത്തനങ്ങളും പലരും ആവര്‍ത്തിച്ചിട്ടുണ്ടെന്നും എന്തെങ്കിലും റോയല്‍റ്റിനല്‍കിയാണോ ഇതുചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഈണം മാത്രമാണ് സംഗീതസംവിധായകന്‍ നല്‍കുന്നത്. ഗാനരചയിതാവ് വരികള്‍ എഴുതുന്നു. ഗായകര്‍ പാടുന്നു. വാദ്യോപകരണക്കാര്‍ അകമ്പടി നല്‍കുന്നു. അങ്ങനെയാണെങ്കില്‍ ഇവര്‍ക്കെല്ലാം റോയല്‍റ്റി നല്‍കേണ്ടതല്ലേ. സംഗീതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ നേരത്തെ തങ്ങളുടെ ജോലിക്ക് പ്രതിഫലം കൈപ്പറ്റിയവരായിരിക്കുമെന്നും ഗംഗൈ അമരന്‍ പറഞ്ഞു. ഇളയരാജ ജീനിയസാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ, അദ്ദേഹത്തിന് ബുദ്ധിയില്ല. ആരോ പറയുന്നതുകേട്ട് ഓരോന്നുചെയ്തുകൂട്ടുകയാണ് അദ്ദേഹമെന്നും ഗംഗൈ അമരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button