Gulf

യുഎഇ നഗരിയില്‍ ശക്തമായ മഴ: അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

ഷാര്‍ജ: യുഎഇയിലെ മിക്ക നഗരങ്ങളിലും ശക്തമായ മഴ. റാസ്അല്‍ ഖയ്മ, ദുബായ്, അബുദാബി തുടങ്ങി മിക്ക രാജ്യങ്ങളിലും മഴ ശക്തമാണ്. മഴയോടൊപ്പം പൊടിക്കാറ്റുമുണ്ട്. ഇത് ഗതാഗതത്തിന് തടസം സൃഷ്ടിച്ചു. മഴയും പൊടിയും കാരണം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പല റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞതു കൊണ്ട് വാഹനങ്ങള്‍ക്ക് പതുക്കെ പോകാനേ സാധിക്കുന്നുള്ളൂ. ഇത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലും, ഷെയ്ക് സെയ്ദ് റോഡിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗാര്‍ഹൗഡ് ബ്രിഡ്ജിലും മഴയെത്തുടര്‍ന്ന് അപകടം ഉണ്ടായി. യുഎഇയില്‍ ഇന്നലെ രാവിലെ തുടങ്ങിയ പൊടിക്കാറ്റ് ഉച്ചയോടെ ശക്തമായിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടു. ഇടിയോടു കൂടിയ മഴയും ചിലയിടങ്ങളിലുണ്ട്. വീഡിയോ കാണാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button