NewsIndia

പ്രതിപക്ഷം സഭയിൽ ബഹളം വച്ചത് മുഖ്യമന്ത്രിക്ക് അനുഗ്രഹമായി മാറിയത് ഇങ്ങനെ

ഹൈദരാബാദ്: പ്രതിപക്ഷം സഭയിൽ ബഹളം വച്ചത് മുഖ്യമന്ത്രിക്ക് അനുഗ്രഹമായി മാറി. ‘ആന്ധ്രപ്രദേശ് അഴിമതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. അതേപോലെ വികസനത്തിലും’ എന്നാണു നായിഡു നിയമസഭയിൽ പറഞ്ഞത്. ഇതുപോലൊരു നാക്കുപിഴ വന്നതിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്വയം ശപിച്ചുകാണും.
 
പ്രതിപക്ഷ നേതാവ് ജഗ്‌മോഹൻ റെഡ്ഡിയുടെ ആരോപണങ്ങൾക്കു മറുപടി പറയവേയാണ് അഴിമതിയും വികസനവും ഒരുമിച്ച് മുഖ്യമന്ത്രിയുടെ നാവിൽ വന്നത്. പ്രതിപക്ഷം സഭയിൽ ഒച്ചവയ്ക്കുകയായിരുന്നതിനാൽ ആരും ഈ പിഴവ് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം, മുഖ്യമന്ത്രി പോലും.
 
ക്ഷേമപദ്ധതികളിൽ ചെലവഴിക്കുന്നതു സംബന്ധിച്ചു സർക്കാരിന്റെ കണക്കുകൾ തെറ്റാണെന്നു വാദിച്ച ജഗ്‌മോഹൻ, നാഷനൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ) റിപ്പോർട്ട് പ്രകാരം അഴിമതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനം ആന്ധ്രയ്ക്കാണെന്നു പറഞ്ഞതോടെ സഭയിൽ ആകെ ബഹളമായി.
 
ക്ഷുഭിതനായ മുഖ്യമന്ത്രി നായിഡു സർക്കാരിന്റെ വികസന പദ്ധതികൾ ഓരോന്നായി പറയവെയാണ് ‘ആന്ധ്ര അഴിമതിയിൽ ഒന്നാം സ്ഥാനത്താണ്. അതേപോലെ വികസനത്തിലും’ എന്ന വാക്യം അബദ്ധത്തിൽ ഇടയ്ക്കു കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button