NewsInternational

പതിനാലു വയസുകാരനെ ‘പീഡിപ്പിച്ച’ ഗര്‍ഭിണിയായ യുവതി അറസ്റ്റില്‍

ഇലവന്നു മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് മുള്ളിന് എന്ന പഴഞ്ചൊല്ല് ശരിവയ്ക്കുന്നതാണ് 19 വയസുള്ള അമേരിക്കന്‍ യുവതിയുടെ കഥ. യുവതി ഗര്‍ഭിണിയാണ്. ഈ യുവതിയെ 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ പീഡിപ്പിച്ചതാണ് ഗര്‍ഭധാരണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അലബാമയിലാണ് സംഭവം. മെക്കന്‍സി ലെയ് ഗഫി എന്ന യുവതിയാണ് കഥയിലെ നായികയും വില്ലത്തിയും. പ്രദേശത്ത് സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയിലാണ് ഗര്‍ഭിണിയായ ഗഫിയെക്കുറിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഗര്‍ഭത്തിന് ഉത്തരവാദി കൗമാരക്കാരനാണെന്ന് അറിഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് ഗഫിയെ കേസില്‍ കുടുക്കുകയായിരുന്നു. അങ്ങനെയാണ് കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായത്. ‘പീഡനത്തില്‍’ ഗര്‍ഭം ധരിച്ച ഗഫിയെ പോലീസ് അറസ്റ്റുചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗഫിയുടെ ജീവിത പശ്ചാത്തലമാണ് അവളെ ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്തിച്ചതെന്നാണ് ഒപ്പമുള്ള മുത്തശ്ശി പറയുന്നത്. അവളുടെ ബാല്യം അരക്ഷിതാവസ്ഥയിലായിരുന്നു. മയക്കുമരുന്നിന് അടിമകളായ മാതാപിതാക്കള്‍ തമ്മില്‍ എന്നും വഴക്കായിരുന്നു. ഇങ്ങനെ സ്‌നേഹം കിട്ടാത്ത ബാല്യമാണ് വഴിവിട്ട സൗഹൃദങ്ങളിലേക്ക് അവളെ എത്തിച്ചതെന്നാണ് മുത്തശ്ശി പറയുന്നത്. എന്നാല്‍ ഇതൊന്നും പീഡനക്കേസില്‍ നിന്ന് ഒഴിവാകാനുള്ള ന്യായമല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Post Your Comments


Back to top button