KeralaNews

പിണറായി സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് 32 പേരെ : വിട്ടയച്ചവരില്‍ 31 പേര്‍ കൊടും കുറ്റവാളികള്‍ ഒരാള്‍ ബലാത്സംഗ കേസ് പ്രതിയും

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജയിലില്‍ നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത 32 പേരെ മോചിപ്പിച്ചു. കൊലക്കേസ് പ്രതികളായ 31 പേരെയും ഒരു ബലാത്സംഗ കേസ് പ്രതിയെയുമാണ് ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം മോചിപ്പിച്ചത്.

പൂജപ്പുര(13), കണ്ണൂര്‍(ഏഴ്), വിയ്യൂര്‍(രണ്ട്), നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍(അഞ്ച്), തിരുവനന്തപുരം വനിതാ ജയില്‍(മൂന്ന്), ചീമേനി തുറന്ന ജയില്‍(ഒന്ന്), കണ്ണൂര്‍ വനിതാ ജയില്‍(ഒന്ന്) എന്നിങ്ങനെയാണ് വിട്ടത്. കൂട്ടത്തിലെ ബലാത്സംഗക്കേസ് പ്രതിയായ ആളെ 34 കൊല്ലത്തെ കാലാവധിയ്ക്ക് ശേഷമാണ് മോചിക്കപ്പെടുന്നതെന്നും നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സംസ്ഥാനത്തെ ആറുജയിലുകളില്‍ ചേര്‍ന്ന ജയില്‍ ഉപദേശകസമിതി കാലാവധി കഴിയാത്ത 44 പേരെ മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇത് മന്ത്രിസഭയുടെ പരിഗണനയിലാണെന്നും മറുപടിയില്‍ പറയുന്നു. കൊലപാതകം(17), അബ്കാരി(ആറ്), ബലാത്സംഗം(അഞ്ച്), കൈക്കൂലി(രണ്ട്), വധശ്രമം(മൂന്ന്), മറ്റുള്ളവ(11) എന്നിങ്ങനെ കേസുകളില്‍പ്പെട്ടവരാണ് ഈ പട്ടികയിലുളളത്. ഇക്കൂട്ടത്തില്‍ 19 പേര്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുന്നവരാണ്.

shortlink

Post Your Comments


Back to top button