NewsIndia

സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യു.ജി.സി

ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യു.ജി.സി. സര്‍വകലാശാലകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്താന്‍ യുജിസി നിര്‍ദേശം നല്‍കി. കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

സര്‍ട്ടിഫിക്കറ്റിലും മാര്‍ക്ക് ലിസ്റ്റിലും നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ ഫോട്ടോയും ആധാര്‍ നമ്പറും ഉടന്‍ ചേര്‍ക്കണമെന്നാണ് യുജിസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സഹായകമാകുമെന്ന് യുജിസി നിരീക്ഷിക്കുന്നു. വിദ്യാര്‍ഥി പഠിച്ച സ്ഥാപനത്തിന്റെ പേര്, ഏത് രീതിയിലാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത് (റഗുലര്‍, പാര്‍ട്ട് – ടൈം, വിദൂര വിദ്യാഭ്യാസം) എന്നതും വ്യക്തമാക്കണം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഒട്ടേറെ പേര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്നതായി യുജിസി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button