KeralaNews

ബാര്‍… റസ്റ്റോറന്റ്.. വരുന്നു അത്യാധുനിക ആഡംബര ട്രെയിന്‍ കേരളത്തിലും : മുംബൈ-തിരുവനന്തപുരം സര്‍വീസ് ഉടന്‍

തിരുവനന്തപുരം: ബാര്‍… റസ്റ്റോറന്റ്.. വരുന്നു അത്യാധുനിക ആഡംബര ട്രെയിന്‍ കേരളത്തിലും. മഹാരാജ എക്സപ്രസ് കേരളത്തിലെത്തുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വെയുടെ ആഡംബര ട്രെയിനാണ് മഹാരാജ എക്സ്പ്രസ്. 2010 ജനുവരിയില്‍ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ച ട്രെയിന്‍ ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.

കേരളത്തില്‍ രണ്ട് യാത്രയ്ക്കാണ് ഇന്ത്യന്‍ റെയില്‍വെ പദ്ധതി ഇടുന്നത്. മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്ന വിധമാണ് ഒരു യാത്ര.

തിരുവന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര തക്രമീകരിച്ചിരിക്കുന്നത്. സെപ്തംബറോടെ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്നാണ് സൂചന.

എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം ട്രെയിന്‍ നിര്‍ത്തിയിടും. കേരളത്തിലുള്ളവര്‍ക്കും ട്രെയിന്‍ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാകും.
മുംബൈയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നത്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല.
ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ യാത്രയാണ് മഹാരാജ എക്സപ്രസിലുള്ളത്. വിവിധ പാക്കേജുകളായിട്ടാണ് മഹാരാജ എക്സപ്രസ് യാത്ര നടത്തുന്നത്.

2010ല്‍ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ച മഹാരാജ എക്സ്പ്രസിന്റെ ആദ്യ യാത്ര കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കായിരുന്നു.

അഞ്ച് ഡീലക്സ് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്റോറന്റുകള്‍ എന്നിവയാണ് ഈ ആഡംബര ട്രെയിനിലുള്ളത്.

shortlink

Post Your Comments


Back to top button