NewsIndia

പാര്‍ട്ടി സംഭാവന 20 കോടിയില്‍ അധികമായാല്‍… കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് ഇങ്ങനെ

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ 20 കോടി രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി ചുമത്തണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 20 കോടിയില്‍ കൂടുതലാണെങ്കില്‍ 20 ശതമാനം നികുതി ഈടാക്കണമെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലും ആദായനികുതി നിയമത്തിലും ഭേദഗതി ചെയ്യണമെന്നും കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ച കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒരു വ്യക്തിയില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനയുടെ പരിധി 20,000 രൂപയില്‍ നിന്നു 2000 രൂപയാക്കി നിജപ്പെടുത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കേയാണ് പുതിയ നികുതി നിര്‍ദേശവുമായി കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടികള്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന മൊത്തം സംഭാവനകള്‍ 20 കോടി രൂപയ്ക്കു മുകളിലാണെങ്കില്‍ 20 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

ഈ നിര്‍ദേശം നടപ്പിലാക്കുന്നതോടെ തങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടി വരുമെന്നും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

shortlink

Post Your Comments


Back to top button