NewsInternational

ഓസ്‌ട്രേലിയയില്‍ ചുഴലിക്കാറ്റ് : ആളുകളെ മാറ്റിപാര്‍പ്പിച്ചു

സിഡ്‌നി : ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. കാറ്റ് ശക്തിയാര്‍ജിക്കുന്നതായും വലിയ നാശനഷ്ടം വിതച്ചതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ക്യുസ്ലാന്‍ഡിലാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹോംഹില്‍, പ്രോസ്രിപിന്‍ എന്നീ നഗരങ്ങളില്‍ നിന്ന് 3500 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button