NewsInternational

ഡെബ്ബി ചുഴലിയുടെ ഭീതിയില്‍ ഓസ്‌ട്രേലിയ

സിഡ്‌നി: ശക്തമായി ആഞ്ഞുവീശി ഡെബ്ബി ചുഴലിക്കാറ്റ് ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡ് തീരത്തെത്തി. പ്രശസ്തമായ ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 263 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ക്യൂന്‍സ്‌ലന്‍ഡിലെ എയര്‍ളി ബീച്ചിലും ബോവെനിലും വന്‍ നാശം വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് തീരത്തെത്തിയത്. ഈ വേഗത അല്‍പം കുഞ്ഞെങ്കിലും വന്‍നാശമാണ് തീത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വിതയ്ക്കുന്നത്.

ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്നു ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് വലിയ നാശനഷ്ടം വിതച്ചതായാണ് റിപ്പോര്‍ട്ട്. കാറ്റ് ശക്തിയാര്‍ജിച്ചതോടെ 23,000 വീടുകളുടെ വൈദ്യുതി ബന്ധം താറുമാറായി.

ഭീതിയെ തുടര്‍ന്ന് ടൗണ്‍വില്ല, മക്കയ് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. ക്യൂന്‍സ്‌ലന്‍ഡിലെ സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button