NewsInterviews

നര്‍മ്മത്തിന്റെ മര്‍മ്മം കണ്ടെത്തി ഔട്ട്‌സ്പോക്കണ്‍ ആകുന്നവര്‍: സോഷ്യല്‍ മീഡിയയില്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ട്രോളര്‍മാറില്‍ ഒരു സംഘവുമായി രഞ്ജിത്ത് എബ്രഹാം തോമസിന്റെ അഭിമുഖം

മലയാള ഭാഷയിലെ ആക്ഷേപ ഹാസ്യത്തിന്റെ കുലപതിയാണ് കുഞ്ചന്‍ നമ്പ്യാര്‍. ചാക്യാര്‍കൂത്തില്‍ മിഴാവ് കൊട്ടുന്നതിനിടെ ഉറങ്ങിപ്പോയ കുഞ്ചന്‍നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചതും, അതിന് നമ്പ്യാര് ഓട്ടന്‍ തുള്ളലിലൂടെ ചാക്യാര്‍ക്ക് മറുപടി കൊടുത്തതും ആസ്വാദ്യകരമായ ചരിത്രം ! പക്ഷേ , അവിടുന്നിങ്ങോട്ട്, കലകളില്‍ ആക്ഷേപ ഹാസ്യവും പിടിമുറക്കി. പൂരപ്പറമ്പിലെ കഥാപ്രസംഗവും സ്റ്റേജ് ഷോകളിലെ മിമിക്രിയും അസ്വാദര്‍ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ചിരിയരങ്ങ് തന്നെയായിരുന്നു. പത്ര മാധ്യങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാര്‍ത്തി ഒളിയമ്പുകള്‍ പായിച്ച കാര്‍ട്ടൂണുകള്‍ സംവേദനം ചെയ്തതും സമകാലിക രാഷ്ട്രീയ പ്രശ്നങ്ങള്‍ തന്നെ ! എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഈ രംഗത്ത് പുതിയൊരു താരവും രംഗപ്രവേശം ചെയ്തു. അതാണ് ട്രോള്‍ ! അവയ്ക്ക് പിന്നിലുള്ളവരെ ട്രോളന്‍മാര്‍ എന്നും സൈബര്‍ ലോകം വിളിച്ചു. പതിയെ പതിയെ ട്രോളും ട്രോളന്‍മാരും ആക്ഷേപ ഹാസ്യ ചരിത്രത്തിലെ ന്യൂ ജനറേഷന്‍ തരംഗമായി മാറി. കൂലംകഷമായ രാഷ്ട്രീയ സംഭവങ്ങളുടെ പിന്നിലുള്ള ‘കളികള്‍ ‘ അറിയുന്നതുമുതല്‍ പിഎസ് സി പരീക്ഷക്ക് പഠിക്കാന്‍ വരെ ട്രോളുകളെ മലയാളികള്‍ ആശ്രയിച്ചു . ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ ട്രോള്‍ പേജുകളും പിറവിയെടുത്തു. എന്നാല്‍ ചില പേജുകള്‍ ഇതിനോടകം തന്നെ മലയാളികളുടെ മനസില്‍ ചേക്കേറി കഴിഞ്ഞു. അത്തരത്തില്‍ ഒന്നാണ് ഔട്ട് സ്പോക്കണ്‍. മലയാള സൈബര്‍ ലോകത്തെ പ്രതിപക്ഷം എന്നാണ് ഔട്ട്സ്പോക്കണ്‍ പേജിനെ വിമര്‍ശകര്‍ പോലും വാഴ്ത്തുന്നത്. അതുകൊണ്ട് തന്നെ വിവാദങ്ങളും പതിവാണ്. ചില ദിവസങ്ങള്‍ മുമ്പ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ പേജിനെപറ്റിയും ‘ട്രോള്‍’ യുദ്ധങ്ങളെപറ്റിയും ഔട്ട്സ്പോക്കണ്‍ അഡ്മിന്‍ ടീം മനസ് തുറക്കുന്നു. രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? എങ്ങനെയാണ് ഔട്ട് സ്പോക്കണ്‍ എന്ന ട്രോള്‍ പേജിന്റെ തുടക്കം ?

? നിഷ്പക്ഷം എന്ന് പറഞ്ഞ് വ്യക്തമായ രാഷ്ട്രീയമുള്ള പ്രമുഖ പേജുകൾ സംഘപരിവാർ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ട്രോളിന്റെ രൂപത്തിൽ കടന്നാക്രമിക്കുമ്പോൾ പലപ്പോഴും നിസഹായകരായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. സഹിക്കാൻ പറ്റാതായപ്പോൾ അതേ നാണയത്തിൽ എന്ത് കൊണ്ട് തിരിച്ചടിക്കാൻ കഴിയുന്നില്ല എന്ന് ചിന്തിച്ചു. ആ ചിന്തകളില്‍ നിന്നാണ് ഇതിന്റെ രൂപപ്പെടല്‍. തുടക്കത്തിൽ ‘ഐസിയു ബിജെപി വിങ് ‘ എന്നായിരുന്നു പേര് നല്‍കിയിരുന്നത്. എന്നാല്‍ കോപ്പി റൈറ്റിന്റെ പേരിൽ അത് മുടങ്ങി. തുടര്‍ന്നാണ് ഈ പേജിന് ഞങ്ങള്‍ രൂപം കൊടുക്കുന്നത്. എല്ലാവര്‍ക്കും സ്വീകാര്യമായി മാറിയ ‘ഔട്ട്സ്പോക്കണ്‍’ എന്ന ഈ പേരിന് വേണ്ടി ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു.

? എന്തെങ്കിലും പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളില്‍ ഊന്നിയാണോ ഔട്ട്സ്പോക്കണ്‍ മുന്നോട്ട് പോകുന്നത് ?

? തീർച്ചയായും… എതിരാളികൾ കളിയാക്കുന്ന പോലെ തികച്ചും ഒരു ‘സംഘി പേജ് ‘ തന്നെയാണ് ഓട്സ്പോക്കൺ എന്നത്. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കുന്നു.

? ഒരുകാലത്ത് കാര്‍ട്ടൂണുകള്‍ കൈവശപ്പെടുത്തിയിരുന്ന സ്ഥാനമാണ് ഇന്ന് ട്രോളുകള്‍ക്കുള്ളത്…..?

?ശരിയാണ്. ചിലപ്പോള്‍ അതിനേക്കാളും സ്വാധീനം ട്രോളുകൾക്കുണ്ടെന്ന് പറയേണ്ടി വരും. നമ്മൾ കണ്ടിട്ടുള്ള സിനിമാ രംഗങ്ങളും ഡയലോഗുകളും ആണ് ട്രോളന്മാർ ട്രോളുകൾക്ക് വേണ്ടി ആശ്രയിക്കുന്നത്. സിനിമ കണ്ടവർക്ക് പെട്ടെന്ന് കലങ്ങും അല്ലെങ്കിൽ മനസിലാകും. ( കലങ്ങും എന്നാൽ ട്രോളർമാരുടെ ഭാഷയാണ് )

? ഔട്ട് സ്പോക്കണ്‍ ഏറ്റവും അധികം വിമര്‍ശിച്ച കേരളത്തിലെ ഒന്ന് രണ്ട് സംഭവങ്ങള്‍ വ്യക്തമാക്കുമോ?

? ഒട്ടുമിക്ക സംഭവങ്ങളും ഔട്സ്പോക്കണ്‍ ട്രോളുകൾക്ക് വിഷയമാക്കിയിട്ടുണ്ട്. ചുംബന സമരം അതിലൊന്നാണ്. കൂടാതെ ബന്ധു നിയമനം നടത്തിയ മന്ത്രി ജയരാജന്‍ രാജിവയ്ക്കുന്നത് വരെ ഞങ്ങള്‍ ട്രോളുകള്‍ ഇറക്കി. രാഹുല്‍ ഗാന്ധിയും കേജരിവാളും പിണറായിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൊടിയേരിയും എന്ന് വേണ്ട നൂറുകണക്കിന് നേതാക്കന്‍മാര്‍ ഞങ്ങളുടെ ട്രോളുകളുടെ ചൂടറിഞ്ഞിട്ടുള്ളവരാണ്. ഇപ്പോള്‍ മന്ത്രി എകെ ശശീന്ദ്രന്റെ വീഴ്ച്ചയും ഔട്ട്സ്പോക്കൺ ട്രോളന്മാർ ആഘോഷിക്കുകയാണ്.

? കുറച്ച് ദിവസങ്ങള്‍ മുമ്പുണ്ടായ ‘ട്രോള്‍’ വിവാദം മലയാള സൈബര്‍ ലോകത്തെ പിടിച്ച് കുലുക്കിയിരുന്നു… ?

? അത് ഓർക്കുമ്പോൾ തന്നെ അങ്കലാപ്പാണ്. ഞങ്ങളുടെ പേജിലേക്ക് സൈബർ സെല്ലിന്റെ ഒഫീഷ്യൽ അക്കൗണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു നോട്ടീസ് അയച്ചത് . മുഖ്യമന്ത്രിയെ അശ്ലീലമായ തരത്തിൽ ചിത്രീകരിച്ചതിനു ചില പേജുകൾക്ക് നോട്ടിസ് അയച്ചിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. എന്നാൽ ഔട്ട്സ്പോക്കണിൽ അങ്ങനെ ഒരു തരത്തിലുമുള്ള പോസ്റ്റുകളും വന്നിട്ടില്ല. മാത്രമല്ല ആ സന്ദേശം അയച്ച അക്കൗണ്ട് മാധ്യമങ്ങളിൽ വന്നപ്പോള്‍ അപ്രത്യക്ഷമായി.എങ്കിലും പേര് മാറ്റി ഇപ്പോഴും സജിവമാണ്. അത് വ്യാജമോ അല്ലയോ എന്ന് കണ്ടുപിടിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്‌. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല.

? ഈ വിവാദം ഔട്ട് സ്പോക്കണ്‍ ഗ്രൂപ്പിന്റെ സൃഷ്ടിയാണെന്ന ആരൊപണത്തെ കുറിച്ച്…?

? ആര്‍ക്ക് എന്ത് ആരോപണമാണ് ഉന്നയിക്കാന്‍ കഴിയാത്തത്…?തീര്‍ത്തും അസംബന്ധമായ കാര്യം ! അത്തരം വാർത്തകളില്‍ വളരെ സങ്കടം ഉണ്ട്. ഔട്ട്സ്പോക്കണേയും അതിന്റെ അണിയറ പ്രവർത്തകരേയും കരിവാരി തേക്കാനുള്ള ചില ഗ്രൂപ്പുകളുടെ ഗൂഢ ശ്രമം മാത്രമാണ് ഇതിനു പിന്നിൽ.

? ട്രോളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഒരു സാഹചര്യം സംജാതമായാല്‍….?

?അങ്ങനെ ഒരു വിലക്ക് വന്നാൽ ആ വിലക്ക് പിൻവലിക്കുന്നത് വരെ അതിനെതിരെ ട്രോളുകൾ ഇറക്കും.

അതാണ് ഔട്ട്സ്പോക്കണ്‍. പറയാനുള്ളത് മുഖത്ത് നോക്കി പറയും. രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍ ”മൊട കണ്ടാല്‍ ഇടപെടും….”

shortlink

Related Articles

Post Your Comments

Related Articles


Back to top button