KeralaNews

ചോദ്യപേപ്പർ തയ്യാറാക്കുന്ന പലർക്കും വൻ മാഫിയ ബന്ധം – ലക്ഷങ്ങൾ കൊയ്ത് അധ്യാപക സംഘടനകൾ

 
തിരുവനന്തപുരം: പൊതു പരീക്ഷകൾ ഒഴിച്ചുള്ള പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നത് വിവിധ അധ്യാപക സംഘടനകളാണ്.സംഘടനകള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവര്‍ തന്നെയാണ് പലപ്പോഴും പൊതുപരീക്ഷയ്ക്കുള്ള ചോദ്യങ്ങളും തയ്യാറാക്കുക.ഇതേ സംഘടനയിലെ ഒരു അധ്യാപകന്‍ തന്നെ പല ഏജന്‍സികള്‍ക്കായി ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നുമുണ്ട്.
 
ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ, മോഡല്‍ പരീക്ഷ അടക്കമുള്ള പരീക്ഷകള്‍ പാരലല്‍ കോളേജുകളിലും ട്യൂഷന്‍സെന്ററുകളിലും ട്യൂഷന്‍ സെന്ററുകളിലും ഇവർ ചോദ്യപേപ്പറുകൾ തയ്യാറാക്കി നൽകാറുണ്ട്.അതുകൊണ്ടു തന്നെ സ്വാഭാവികമായും സാമ്യം ഉണ്ടാവും. ആ ഏജന്‍സികളുടെ ചോദ്യപ്പേപ്പറുകള്‍ക്ക് ഡിമാൻഡും ഉണ്ടാവും.വലിയ തുകയാണ് പ്രതിഫലമായി നല്‍കുന്നത്.ഇതുവഴി ഇവര്‍ ലക്ഷങ്ങളാണ് സ്വന്തമാക്കുന്നത്.
 
ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ വകുപ്പ് അച്ചടി നേരിട്ട് നടത്താനുള്ള നീക്കങ്ങള്‍ പലപ്പോഴും ഈ സംഘടകള്‍ യോജിച്ച് നിന്ന് അട്ടിമറിക്കാറാണ് പതിവ്. എസ്‌സിഇആര്‍ടി, പരീക്ഷാ ഭവന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നല്ല സ്വാധീനമുള്ള അധ്യാപക സംഘടനകളുടെ ഈ അച്ചടി നിയന്ത്രിക്കുന്നില്ലെങ്കിൽ ഭാവിയിലും ചോദ്യപേപ്പർ വിവാദം ആവർത്തിക്കുമെന്നതാണ് വസ്തുത.

shortlink

Related Articles

Post Your Comments

Related Articles


Back to top button