ഇടുക്കിയിലെ രാമക്കൽ മേട് അടിച്ചു മാറ്റാൻ തമിഴ്‌നാടിന്റെ ശ്രമം- റോഡും വൈദ്യുതി ലൈനും ഉൾപ്പെടെ നിർമ്മാണം അണിയറയിൽ

 

നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാമിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ അധീനതയിലാക്കാൻ തമിഴ്‌നാടിന്റെ കൊണ്ടുപിടിച്ച ശ്രമം.തമിഴ്‌നാട് മാസങ്ങളായി ഇതിനായി റെവന്യൂ വനം സർവേകൾ നടത്തുകയാണ്. രാമക്കൽ മേടിന്റെ മേൽ അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ തവണ ഇവിടെ വന്നിരുന്ന വിനോദ സഞ്ചാരികളെ ഇവർ തടഞ്ഞതായി റിപ്പോർട്ട് ഉണ്ട്. പിന്നീട് ഉടുമ്പൻ ചോല പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചതെങ്കിലും ഇതുവരെ അതിർത്തി നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല എന്നത് പോരായ്മ തന്നെയാണ്.

രാമക്കല്ല്, ചതുരംഗപാറയിലെ കാറ്റാടികള്‍ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് തമിഴ്നാടിന്‍റെ സ്ഥലങ്ങളിലാണ്. എന്നാൽ കേരളത്തിലൂടെ മാത്രമേ ഇവിടെ പ്രവേശിക്കാൻ സാധിക്കൂ. രാമക്കൽ മേട്ടിൽ നിന്നുള്ള കാഴ്ചയും മറ്റും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.ട്രക്കിങ്, വനമേഖലയിലൂടെയുള്ള യാത്ര, താഴ്വാരത്തെ മുന്തിരി പാടങ്ങള്‍, കാളവണ്ടി യാത്ര, റോപ് വേ തുടങ്ങിയവ നിർമ്മിക്കാനാണ് പദ്ധതി.തമിഴ്‌നാടിന്റെ പദ്ധതി വിജയിച്ചാൽ കേരളത്തിന്റെ ഒരു നല്ല വരുമാനം തമിഴ്‌നാടിന്റെ കയ്യിലെത്തും.

Share
Leave a Comment