NewsIndia

ലൈസൻസുള്ള മാംസ വില്പനക്കാർക്ക് സംരക്ഷണം നൽകും- യോഗി ആദിത്യ നാഥ്‌

 

ലക്‌നൗ: യു പിയിൽ ലൈസൻസുള്ള അറവു ശാലകൾക് സംരക്ഷണം നൽകുമെന്നും അവരെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഉറപ്പ്. ഇറച്ചി വിൽപ്പനക്കാരുടെ സംഘടനാ ഭാരവാഹികളുമായി ലക്നൗവിലെ ഔദ്യോഗിക വസതയിൽ വച്ച് മുഖ്യമന്ത്രി യോഗി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് നൽകിയത്. ഇതോടെ അനധികൃത ഇറച്ചിക്കടകൾ അടച്ചു പൂട്ടുന്നതിനെതിരെ ഉത്തർ പ്രദേശിലെ മാംസ വ്യാപാരികൾ നടത്തിവന്ന സമരം പിൻവലിക്കുവാൻ തീരുമാനമായി.മുഖ്യമന്ത്രി ആദിത്യ നാഥുമായി നടത്തിയ ചർച്ച വിജയകരമായിരുന്നുവെന്ന് മാംസ കച്ചവടക്കാരുടെ സംഘടനാ നേതാവ് സിറാജുദ്ദീൻ ഖുറേഷി പറഞ്ഞു.

അനധികൃത ഇറച്ചി വില്പന ശാലകൾക്കു മാത്രമേ പ്രശ്നം ഉണ്ടാവൂ എന്ന് യോഗി ഉറപ്പു നൽകി.ലൈസൻസ് ഉള്ള അറവുശാലകൾക്ക് യാതൊരു ബുദ്ധിമുട്ടും ഏർപ്പെടാതെ വേണ്ട സംരക്ഷണം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ സംസ്ഥാനത്തെ അനധികൃത അറവുശാലകൾക്ക് നേരെ കർശന നടപടി സർക്കാർ എടുത്തിരുന്നു.ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അനധികൃത അറവു ശാലകൾ പൂട്ടും എന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button