NewsIndia

പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദർശനം; മാവോയിസ്റ്റുകള്‍ റെയിൽവേസ്റ്റേഷന്‍ ആക്രമിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ ഇന്നു പുലർച്ചെ മുപ്പതോളം മാവോയിസ്റ്റ് ഭീകരർ റെയിൽവേസ്റ്റേഷൻ ആക്രമിച്ചു.ഇവിടെ രണ്ടു സ്ഫോടനങ്ങള്‍ ഇവർ നടത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം ആളപായമൊന്നും ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മാവോയിസ്റ്റ് ശല്യം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷ.

പ്രധാനമന്ത്രി രാജ്യത്ത് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് കനത്ത തിരിച്ചടിയാണ് മാവോയ്സ്റ്റ്, നക്സലൈറ്റ് തുടങ്ങിയ ഇടതുപക്ഷ ഭീകരപ്രസ്ഥാനങ്ങൾക്ക് നേരിട്ടത്. വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് ഗ്രാമവാസികളെ ഉപയോഗിച്ചും മറ്റും ഇവർക്കു മാറ്റിയെടുക്കാൻ സാധിച്ചതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു നവംബറിനു ശേഷം കീഴടങ്ങുന്ന ഇടതു ഭീകരരുടെ എണ്ണത്തിലും റെക്കോഡ് വർദ്ധനവാണുണ്ടായിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിനു ശേഷം റെയിൽവേയുടെ രണ്ടു വാക്കി ടോക്കികളും മോഷ്ടിച്ച് ഇവർ കടന്നു കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒഡിഷ സന്ദർശനത്തിൽ പ്രതിഷേധമറിയിച്ചു കൊണ്ടുളള പോസ്റ്ററുകളും സ്ഥലത്തു നിക്ഷേപിച്ചാണ് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button