NewsIndia

വിമതര്‍ തട്ടികൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി:  സൗത്ത് സുഡാനിലെ വിമതര്‍ തട്ടികൊണ്ട് പോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. കമ്പനിയിലെ എൻജിനിയർമാരായ മിഥുൻ ഗണേഷ്, എഡ്വേർഡ് എന്നിവരെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചതെന്ന് കമ്പനിയുടെ പ്രൊഡക്ഷൻ ഓപ്പറേറ്റർ അജയ് രാജ പറഞ്ഞു.

മാർച്ച് എട്ടിനാണ് പാക് എൻജിനിയർ അയാസ് ജമാലി അടക്കം മൂന്നു പേരെ സൗത്ത് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയത്. എണ്ണ ഖനന മേഖലയായ അപ്പൽ നൈലിൽ നിന്നാണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. ഇതേത്തുടർന്നു ട്വിറ്ററിലൂടെ രാജ ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button