NewsIndia

അസാധുവാക്കിയ നോട്ടുകളുമായി പതിനാലു പേര്‍ പിടിയില്‍

ബംഗളൂരു ; കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500,1000 നോട്ടുകളുമായി പതിനാലു പേര്‍ പിടിയില്‍. ബംഗളൂരുവില്‍ 9.10 കോടി രൂപയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയത് . കര്‍ണാടക മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ വീരണ്ണ മാട്ടികട്ടിയുടെ മരുമകന്‍ ഉള്‍പ്പെടെയുള്ളവരാണ് പോലീസ് പിടിയിലായത്. ബംഗളൂരുവിലെ ബെന്‍സണ്‍ ടൗണിലുള്ള വീട്ടില്‍ രഹസ്യ വിവരത്തെതുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

പഴയ നോട്ടുക്കള്‍ പുതുക്കിയെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഇവരെന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ്‌ കമ്മീഷണര്‍ എച്ച് എം മഹാദേവപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അറസ്റ്റിലായ എഡവിന്‍ റൊസാരിയോയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതായും മഹാദേവപ്പ വ്യക്തമാക്കി. പതിനഞ്ചോളം മൊബൈല്‍ ഫോണുകള്‍ രണ്ടു ഇരുചക്ര വാഹനങ്ങള്‍ രണ്ടു കാറുകള്‍ എന്നിവയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

ഇന്ത്യന്‍ ശിക്ഷാനിയമം 420. ക്രിമിനൽ പ്രോസീജിയർ കോഡ് 41 ബി സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ് (സെസ്സേഷന്‍ ആന്‍ഡ് ലയബിലിറ്റീസ്) ആക്ട് 2017ലെ ഏഴാം വകുപ്പ് എന്നിവ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 23ന് 1.28 കോടിയുടെ പിന്‍വലിച്ച നോട്ടുകളുമായി രണ്ടു പേര്‍ ബംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 28ന് 4.98 കോടിയുടെ നിരോധിച്ച നോട്ടുകളുമായി മറ്റു നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button