NewsInternational

ജനങ്ങളുടെ പ്രിയങ്കരനായ രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

അബുദാബി : ജനങ്ങളുടെ പ്രിയങ്കരനായ രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഫുജൈറയില്‍ അക്രമിയുടെ കത്തിക്കുത്തില്‍ പരുക്കേറ്റ് അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടികളെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.

കുട്ടികളുടെ അമ്മ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വീട്ടിലെ തൊഴിലാളിക്കും കുട്ടികള്‍ക്കൊപ്പം പരുക്കേറ്റിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറഖ് അല്‍ മസ്റോയ് എന്നിവരും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനൊപ്പം ഉണ്ടായിരുന്നു. സന്ദര്‍ശനത്തിനിടെ ഷെയ്ഖ് മുഹമ്മദ് പരുക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഡോക്ടര്‍മാരോടു ചികിത്സാ വിവരങ്ങള്‍ തിരക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button