India

ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിന് എതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി ജസ്റ്റിസുമാരായ പി.സി ഘോഷ്, അമിതവ റോയി എന്നിവരടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്.

കര്‍ണാടക സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജിയില്‍ ഒരു കേസിന്റെ വാദം കഴിയുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പ്രതിയാക്കപ്പെട്ടയാളെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. മാത്രമല്ല മരണശേഷം വിധി നിലനില്‍ക്കുമെന്നും അതില്‍ ചൂണ്ടികാട്ടിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന് വിചാരണ കോടതി ജയലളിതയ്ക്ക് വിധിച്ച നൂറുകോടി പിഴ ഈടാക്കാന്‍ സാധിക്കില്ല.
വിചാരണ കോടതിയുടെ വിധി നിലനിര്‍ത്തിയ സുപ്രീം കോടതി ജയലളിത മരണപ്പെട്ടത് മൂലമാണ് അവരെ കേസില്‍ നിന്നും ഒഴിവാക്കിയതെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button