CricketNewsSports

ഐപിഎല്ലിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ബംഗളൂരു: ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളിക്കുമെന്നാണ് കോഹ്ലിയുടെ പ്രഖ്യാപനം. നേരത്തെ, 120 ശതമാനം ഫിറ്റ് ആയ ശേഷം മാത്രമേ താന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരൂ എന്ന് വിരാട് കോഹ്ലി പറഞ്ഞിരുന്നു. ഓസ്‌ട്രേലിയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയാണ് കോഹ്ലിയ്ക്ക് കൈയ്ക്ക് പരിക്കേറ്റത്.

കോഹ്ലിയുടെ പരിക്ക് ടീമിന്റെ ബംഗളൂരു ടീമിനെ സാരമായാണ് ബാധിച്ചത്. ശക്തരായ മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ഏപ്രില്‍ 14ന് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് കോഹ്ലിയായിരുന്നു. നാല് സെഞ്ച്വറികളാണ് കോഹ്ലി കഴിഞ്ഞ സീസണില്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button