മദ്യ വിരുദ്ധ പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കൈയേറ്റം

കോയമ്പത്തൂർ: മദ്യ വിരുദ്ധ പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കൈയേറ്റം. ചൊവ്വാഴ്ച വൈകുന്നേരം തിരുപ്പൂരിലായിരുന്നു സംഭവം.

പ്രദേശത്തെ സര്‍ക്കാര്‍ വക മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഗതാഗതം തടസപ്പെടുത്തിയതോടെയാണ് പോലീസ് ഇവര്‍ക്കെതിരെ തിരിഞ്ഞത്. സ്ഥലത്തെത്തിയ ഡിഎസ്പി പാണ്ഡിരാജനാണ് ഒരു സ്ത്രീയുടെ കരണത്തടിക്കുകയും, മറ്റ് രണ്ട് സ്ത്രീകളെ തള്ളി മാറ്റുകയും ചെയ്തത്.

യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ അടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. സ്ത്രീകളെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ഡിഎംകെയും പോലീസ് നടപടിക്കെതിരെ രംഗത്തെത്തി.

Share
Leave a Comment