NewsIndia

​മറ്റൊരു ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കി മോദി വാര്‍ത്തകളില്‍ നിറയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഒന്നാം സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നു

മറ്റൊരു ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്തകളില്‍ നിറയുന്നു. ന്യൂഡൽഹി ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ രാഷ്ട്രനേതാവായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദി യുടെ മുന്നേറ്റം . 6.9 മില്യണ്‍ ഫോളോവേഴ്സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 6.3 മില്യണ്‍ ഫോളോവേഴ്സുള്ള ട്രംപും 3.7 മില്യണ്‍ ഫോളോവേഴ്സുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമാണ്. ലോകത്താകമാനം 305 രാഷ്ട്രതലവന്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് കണക്കിനെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button