IndiaNews

മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്തും; യാത്രാവിലക്കുള്‍പ്പെടെ പുതിയ നിയമവുമായി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രശ്നമുണ്ടാക്കിയാല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ മാസത്തില്‍ പുതിയ നിയമം പരീക്ഷണാര്‍ത്ഥം നിലവില്‍ വരുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗണപതി രാജു പറഞ്ഞു.യാത്രക്കാരുടെ പ്രതികരണം അറിഞ്ഞശേഷമായിരിക്കും നിയമം സ്ഥിരപ്പെട്ടുത്തുക.

ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നവരെയും, മദ്യപിച്ച് ബഹളമുണ്ടാക്കുന്നരെയും, സഹയാത്രികരോട് പ്രശ്‌നമുണ്ടാക്കുന്നവരെയും കരിമ്പട്ടികയില്‍ പെടുത്തും. അച്ചടക്ക ലംഘനത്തിന്റെ തീവ്രത അനുസരിച്ച യാത്രികരെ മൂന്നായി തരംതിരിക്കും. ഏത് പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് പരിഗണിച്ചായിരിക്കും യാത്രാവിലക്കിന്റെ കാലവധി നിശ്ചയിക്കുക. ആഭ്യന്തര സര്‍വീസുകള്‍ക്കാകും നിയമം ബാധകമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button