NewsInternational

പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടാമോ?: ബില്‍ പാസാക്കി പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് സംബന്ധിച്ചുള്ള ബില്‍ ഏകപക്ഷീയമായി തള്ളിക്കളഞ്ഞ് പാക്കിസ്ഥാന്‍ അസംബ്ലി. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറില്‍ നിന്ന് പതിനെട്ട് ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബില്‍ കൊണ്ടുവന്നത് കിഷ്വേര്‍ സെഹ്റ എന്ന അംഗമാണ്. ബാല വിവാഹം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് വാദിച്ചാണ് നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ ഒന്നിച്ച് ബില്ലിനെ എതിര്‍ത്തത്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ്
ബില്ല് ചര്‍ച്ചയ്ക്കെടുത്തത്.

സമിതിയിലെ ഹിന്ദു, ക്രിസ്ത്യന്‍ പ്രതിനിധികള്‍ ഉള്‍പ്പടെ എല്ലാ അംഗങ്ങളും വിവാഹ പ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയില്‍ ന്യൂനപക്ഷ പ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന് അംഗീകാരം കിട്ടി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പാകിസ്ഥാനിലെ ഹിന്ദു മതവിശ്വാസികളുടെ വിവാഹം നിയമം പുതുക്കുന്ന ഹിന്ദു വിവാഹ നിയമം പാകിസ്ഥാന്‍ സെനറ്റ് പാസാക്കിയിരുന്നു. സിന്ധ് ഒഴിച്ചുള്ള പ്രദേശങ്ങളിലെ ന്യൂനപക്ഷ സമൂദായംഗങ്ങള്‍ക്കായുള്ള ആദ്യത്തെ വ്യക്തി നിയമമാണ് ഫെബ്രുവരിയില്‍ പാസാക്കിയത്. സിന്ധ് മേഖയില്‍ വ്യക്തി നിയമം നിലവിലുണ്ട്.

shortlink

Post Your Comments


Back to top button