IndiaNews

ഗാന്ധിജി പഠിച്ച സ്‌കൂള്‍ അടച്ചു പൂട്ടുന്നു

ഗുജറാത്ത്: മഹാത്മാഗാന്ധി പഠിച്ച ഗുജറാത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആല്‍ഫ്രഡ് ഹൈസ്‌കൂള്‍ അടച്ചു പൂട്ടുന്നു. വിദ്യാഭ്യാസനിലവാരത്തിലുണ്ടായ തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതുമാണ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള കാരണം.

2013-14 അധ്യായനവര്‍ഷത്തില്‍ സ്‌കൂളില്‍ നിന്നുള്ള ഒരു വിദ്യാർത്ഥി പോലും പത്താം ക്ലാസ് പരീക്ഷ പാസായിരുന്നില്ല. അധ്യായന നിലവാരം മോശമായതോടെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുവാന്‍ രക്ഷകര്‍ത്താക്കളും താത്പര്യം കാണിക്കാതെയായതോടെയാണ് സ്‌കൂൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. നിലവില്‍ ഈ സ്‌കൂളില്‍ പഠിക്കുന്ന 150 വിദ്യാര്‍ത്ഥികളെ സമീപത്തുള്ള സ്‌കൂളിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button