ബി.ജെ.പി സംസ്ഥാന നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

കൊച്ചി : ബിജെപി സംസ്ഥാന നേതാവിനെ വീട്ടില്‍ കയറി ആക്രമിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനെ മര്‍ദിച്ചതായാണ് പരാതി. ആര്‍എസ്എസുകാരാണ് ഇതിനു പിന്നിലെന്ന് ആരോപണം. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. സജീവന്റെ കാലിനാണ് പരിക്കേറ്റിരുക്കുന്നത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇയാള്‍ക്ക് പ്രാദേശിക ആര്‍എസ്എസ് നേതാക്കളുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം പരിഹരിക്കാന്‍ ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ആര്‍എസ്എസ് കാര്യവാഹക് ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് ആക്രണമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Share
Leave a Comment