Nattuvartha

വ്യാപകനാശം വിതച്ച് വേനൽമഴ

വർക്കല : വർക്കലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഇടിയോടുകൂടി വേനൽ മഴ പെയ്തു. തെക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ പരക്കെ വേനൽ മഴ ലഭിച്ചുവെങ്കിലും വർക്കലയിൽ അതിശക്തമായ മഴയായിരുന്നു രേഖപ്പെടുത്തിയത്.

ശക്തമായ ഇടിയും മിന്നലും പ്രദേശത്തു വ്യാപക നാശനഷ്ടങ്ങൾ വരുത്തി. ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല, പ്രദേശത്തു വ്യാപകമായി വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. ഒട്ടനവധി വീടുകളിൽ വെള്ളംകയറി. പ്രദേശമൊന്നാകെ വൈദ്യുതി ബന്ധം നിലച്ചു.

കടപ്പാട്: സുജിൻ വർക്കല

shortlink

Related Articles

Post Your Comments

Related Articles


Back to top button