Technology

ഒരു വർഷത്തേക്ക് സൗജന്യ ഇന്റർനെറ്റുമായി മൈക്രോമാക്സിന്റെ പുതിയ ഫോൺ വിപണിയിൽ

ന്യൂഡൽഹി: ഫോണിനൊപ്പം ഒരു വര്‍ഷത്തെ 4ജി ഡാറ്റ സേവനവുമായി മൈക്രോമാക്​സ്​ തങ്ങളുടെ പുതിയ ഫോണായ കാന്‍വാസ്​ 2 അവതരിപ്പിച്ചു. 11,999 രൂപ വിലയുമാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. എയര്‍ടെല്ലുമായി സഹകരിച്ചാണ്​ സൗജന്യ ഡാറ്റ മൈക്രോമാക്​സ്​ നല്‍കുന്നത്. ഗോറില്ല ഗ്ലാസി​​​ന്റെ സംരക്ഷണമുള്ള അഞ്ച്​ ഇഞ്ച്​ ഡിസ്​പ്ലേ, 1.3 ജിഗാ​ഹെഡ്​സിന്റെ ക്വാഡ്​-കോര്‍ പ്രൊസസർ, 3 ജി.ബി റാം, 16 ജി.ബി റോം എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. മെമ്മറി 64 ജി.ബി വരെ ദീര്‍ഘിപ്പിക്കാം.

പിൻക്യാമറ 13 മെഗാപിക്​സലും മുൻക്യാമറ 5 മെഗാപിക്‌സലുമാണ്. വൈ-ഫൈ, ബ്ലുടൂത്ത്​, ജി.പി.എസ്​ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകള്‍ പുതിയ ഫോണില്‍ ലഭ്യമാവും. ആന്‍ഡ്രോയിഡ്​ ന്യൂഗട്ടാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. 3050 എം.എ.എച്ചിന്റേതാണ് ബാറ്ററി.

shortlink

Related Articles

Post Your Comments

Related Articles


Back to top button