NattuvarthaKeralaNews

കുടുംബശ്രീ താലൂക്ക് തല കലോത്സവങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

കല്‍പ്പറ്റ /വയനാട് : കുടുംബശ്രീ പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി താലൂക്ക്തല കലോത്സവങ്ങള്‍ സംഘടിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുതല മത്സരങ്ങള്‍ യഥാക്രമം മേപ്പാടി ഗവ.ഹൈസ്‌കൂള്‍, പനമരം ഗവ.എല്‍.പിസ്‌കൂള്‍, ബീനാച്ചി ഗവ .ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് സംഘടിപ്പിച്ചത്. 16 ഇനങ്ങളിലാണ് കലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി മത്സര രംഗത്തുള്ളവരും സ്‌കൂള്‍ കാലഘട്ടത്തിന് ശേഷം ആദ്യമായി വേദിയിലെത്തിയവരും ആവേശത്തോടെയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുക. മാനന്തവാടി താലൂക്ക് കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്, വൈത്തിരി താലൂക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. സഹദ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സീത വിജയന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക്തല മത്സരത്തില്‍ കണിയാമ്പറ്റ സി.ഡി.എസ് ഒന്നാം സ്ഥാനം നേടി.

കോട്ടത്തറ സി.ഡി.എസ് രണ്ടാം സ്ഥാനവും മേപ്പാടി സി.ഡി.എസ് മൂന്നാംസ്ഥാനവും നേടി. മാനന്തവാടി താലൂക്ക് കലോത്സവത്തില്‍ പനമരം സി.ഡി.എസ് ഒന്നാം സ്ഥാനവും തൊണ്ടര്‍നാട് രണ്ടാം സ്ഥാനവും, തിരുനെല്ലി മൂന്നാം സ്ഥാനവും നേടി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് കലോത്സവത്തില്‍ പുല്‍പ്പള്ളി ഒന്നാം സ്ഥാനവും അമ്പലവയല്‍ രണ്ടാം സ്ഥാനവും മീനങ്ങാടി മൂന്നാം സ്ഥാനവും നേടി.

അനിൽകുമാർ.
അയനിക്കോടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button