CricketSports

അടുത്ത സീസണിൽ മൂന്ന് താരങ്ങളെ മാത്രം നിലനിർത്തും; വിരാട് കോഹ്ലി

ഐപിഎല്ലില്‍ മോശം പ്രകടനത്തിനെ തുടര്‍ന്ന് നിലവിലുളള ബംഗളൂരു ടീമില്‍ നിന്നും അടുത്ത വര്‍ഷം മുന്ന് മുതല്‍ അഞ്ച് വരെ താരങ്ങളെ മാത്രമേ നിലനിര്‍ത്തുവെന്ന് വിരാട് കോഹ്ലി. എന്നാൽ ഏതൊക്കെ താരങ്ങളാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷത്തേത് ഞങ്ങള്‍ മറക്കാനാഗ്രഹിക്കുന്ന സീസണാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ തിരിച്ച് വരുമെന്നും കോഹ്ലി വ്യക്തമാക്കി.

ബാഗ്ലൂര്‍ ഏറെ പ്രശ്‌നങ്ങളോടെയാണ് ഈ സീസണിൽ കളി തുടങ്ങിയത്. നായകന്‍ കോഹ്ലി, ഡിവില്ലിയേഴ്‌സ്, ഓപ്പണര്‍ കെ.എല്‍ രാഹുല്‍ എന്നിവര്‍ പരുക്കിന്റെ പിടിയിലായിരുന്നു. ടീമിന്റെ മോശം പ്രകടനത്തില്‍ കോഹ്ലിയും ഗെയ്‌ലുമെല്ലാം പരസ്യമായി ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button