CinemaMollywoodCrime

ആ പെണ്‍കുട്ടിക്ക് ബിഗ്‌ സല്യൂട്ട്; രമ്യാ നമ്പീശന്‍

ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്‍. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക് ബിഗ്സല്യൂട്ട് നല്‍കുന്നുവെന്നും രമ്യാ നമ്പീശന്‍ പറയുന്നു. കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് ആ കുട്ടിയെ അഭിനന്ദിക്കുകയാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

ഒരു സംഭവം മാത്രമല്ല. പല സംഭവങ്ങള്‍ ഇപ്പോള്‍ റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ട്. ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ഒരു ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുക. ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ. എന്തായാലും ആ കുട്ടി പ്രതികരിച്ചു. ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക. എന്തെങ്കിലും പ്രതിരോധ മുറകള്‍ സ്ത്രീകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലത്തെ ഒരു ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി എന്നയാളാണ് ആക്രമണത്തിനിരയായത്. പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി അയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി പ്രതികരിച്ചത്. പെണ്‍കുട്ടി ചെയ്തതത് നല്ലതാണെന്നും അവളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button