CinemaBollywoodKollywood

രണ്ടു സൂപ്പര്‍താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കരികാലനിൽ വ്യഖ്യാത ഹിന്ദി നടൻ നാനാ പടേകർ അഭിനയിക്കുന്നു. പാ രജഞ്ഞിത്ത് സംവിധാനം ചെയ്യുന്ന കാല കരികാലന്‍റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

ഹ്യൂമ ഖുറേഷി നായികയാകുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷ് നേരത്തെ പുറത്ത് വിട്ടിരുന്നു. ദേശീയ അവാർഡ് ജേതാവ് സമുദ്രക്കനിയും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തിൽ എത്തുന്നുണ്ട്. മുംബൈയിലെ അധോ ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാലാ കരികാലൻ. പഴയകാല ഡോൺ ഹാജി മസ്താന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അത് സംവിധായകന്‍ നിഷേധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button