ചന്ദ്രനും ചൊവ്വക്കും പിന്നാലെ സൂര്യനെ തൊടുക എന്ന ലക്ഷ്യത്തോടെ നാസ; ഐ എസ് ആർ ഓ യും ഇതിനായി സജ്ജം

 

വാഷിങ്ടണ്‍: ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനെ ലക്ഷ്യമിട്ട് നാസ. ‘സൂര്യനെ തൊടുക’ എന്ന ലക്ഷ്യത്തിനായി ബഹിരാകാശ വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് നാസ. ഈ പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം ബുധനാഴ്ച രാവിലെ 11 മണിക്ക് നാസ ടെലിവിഷനിലൂടെയും വെബ്സൈറ്റിലൂടെയും ലൈവായി നടത്തും. സോളാര്‍ പ്രോബ് പ്ലസ് എന്ന് പേരിട്ട ഈ ദൗത്യം അടുത്ത വർഷത്തോടെ നടത്തുമെന്നാണ് റിപ്പോർട്ട്.

സൂര്യനും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള കൊറോണയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്‌ഷ്യം.സൂര്യന്റെ അന്തരീക്ഷത്തെക്കാള്‍ നൂറുകണക്കിന് ഇരട്ടി ചൂട് കൂടുതലായ കൊറോണയിലെത്താൻ ബഹിരാകാശ വാഹനത്തിന് 1400 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില നേരിടാനുള്ള ശേഷി ഉണ്ടാവണമെന്നതാണ് ഏറ്റവും വെല്ലുവിളി.സൂര്യന് പുറത്ത് അന്തരീക്ഷത്തിലൂടെ 40 ലക്ഷം മൈല്‍ സോളാര്‍ പ്രോബ് പ്ലസ് കടന്നുപോകുമെന്ന് കോര്‍ണല്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ആസ്ട്രോഫിസിക്സ് ഡയറക്ടര്‍ ജോനാഥാന്‍ ലുനിനെ പറഞ്ഞു.

സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമായി പ്രത്യേക ദൗത്യത്തിനുള്ള തയാറെടുപ്പിലാണ് ഇന്ത്യയും. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ‘ആദിത്യ’ ഐ.എസ്.ആര്‍.ഒ വൈകാതെ വിക്ഷേപിക്കും.സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച്‌ ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.

Share
Leave a Comment