Uncategorized

വി.എസിനെ തള്ളി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം•വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം കഴിയുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ക​രാ​റി​ൽ അ​ഴി​മ​തി​യു​ണ്ടെ​ങ്കി​ൽ പ​ഴു​തു​ക​ള​ട​ച്ചു മു​ന്നോ​ട്ടു പോ​കു​മെ​ന്നും സ്വ​പ്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും  പറഞ്ഞു. വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ർ​ത്ത് പൈ​ലിം​ഗ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് വി​ഴി​ഞ്ഞം. ഇ​ത് ന​ട​പ്പാ​ക്കും. നി​ശ്ച​യി​ച്ചി​ട്ടു​ള്ള കാ​ല​യ​ള​വി​ൽ​ത​ന്നെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം പൂ​റ​ത്തി​യാ​കു​ന്ന​തോ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ടു​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​ടി​നാ​കെ വി​ക​സ​ന​മു​ണ്ടാ​കുമ്പോള്‍ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കാ​മെ​ന്നും ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ളോ​ട് വി​ഴി​ഞ്ഞം പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹിഷ്ണു​ത​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.

സി​.എ​.ജി റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ​ദ്ധ​തി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് വി.എസ് കത്ത് നല്‍കിയിരുന്നു.  ബ​ർ​ത്ത് പൈ​ലിം​ഗ് ഉ​ദ്ഘാ​ട​ന ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പാണ്‌ വി.എസ് കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button