KeralaNewsInternational

നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമോ? വാർത്തയുടെ ആധികാരികത ഇതാണ്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തട്ടിപ്പാണെന്ന് റിപ്പോർട്ട്.നാളെ ഉച്ചകഴിഞ്ഞ് അഫ്ഗാനിലെ ഇസ്ളാമികള്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെന്നും ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ന്യൂസ് വേഗത്തില്‍ കൈമാറുകയാണ്.

2009 നു ശേഷം 22 മിഷണറിമാരേയോ അവരുടെ കുടുംബങ്ങളെയോ ആരെങ്കിലും പിടിച്ചു വെച്ചിട്ടുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകരോ, ഏതെങ്കിലും ന്യൂസ് റിപ്പോര്‍ട്ടുകളില്‍ നിന്നോ ഒരു വിവരവും പുറത്തു വന്നിട്ടില്. തന്നെയുമല്ല അഫ്‌ഗാനിൽ ഇപ്പോൾ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും യാതൊരു വിവരങ്ങളുമില്ല.

2007 ജൂലൈ 19 ന് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചില 23 പള്ളി പ്രവര്‍ത്തകരെ താലിബാന്‍ സേന ബന്ദികളാക്കിയിരുന്നു. തുടർന്ന് ഇതിൽ രണ്ടുപേരെ ഇവർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി 21 പേരെ ദക്ഷിണ കൊറിയന്‍ ഭരണകൂടം 20 ദശലക്ഷം ഡോളര്‍ മോചനദ്രവ്യം നല്‍കി മോചിപ്പിചിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തയ്ക്ക് യാതൊരു ആധികാരികതയുമില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button