NewsIndia

പാകിസ്ഥാനെ തോല്‍പ്പിക്കുന്നത് ഗംഗാനദിയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യം; നവ്ജോത് സിംഗ് സിദ്ദു

ലുധിയാന: പാകിസ്ഥാനെ ക്രിക്കറ്റിൽ തോൽപ്പിച്ചാൽ ഗംഗാനദിയില്‍ പാപം ഒഴുക്കിക്കളയുന്നതിന് തുല്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ദു. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനെ തോൽപ്പിക്കുന്നത് ഗംഗയിൽ മുങ്ങി പാപങ്ങൾ ഒഴുക്കിക്കളയുന്നതുപോലെയാണ്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മാത്രമല്ല, ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കളി കാണാൻ ടെലിവിഷന് മുന്നിൽ കാത്തിരിക്കുകയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ശത്രുതാ മൽസരമാണ് എജ്ബാസ്റ്റൻ ഗ്രൗണ്ടിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button