CinemaMollywoodMovie SongsEntertainment

ഇക്കാര്യത്തില്‍ തനിക്കോ ഫഹദിനോ യാതൊരു പങ്കുമില്ല- ഫാസില്‍ വെളിപ്പെടുത്തുന്നു

സിനിമാ മേഖയില്‍ ചതിക്കുഴികള്‍ വളരുകയാണ്. വെള്ളിത്തിരയില്‍ എത്താന്‍ അഭിനയമോഹവുമായി നടക്കുന്നവരെ പറ്റിക്കാന്‍ സംഘങ്ങള്‍ വീണ്ടും സജീവമായി തുടങ്ങി. പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പരസ്യത്തില്‍ മലയാളത്തിലെ യുവതാരങ്ങളുടെ പേരും കൊടുക്കുന്നുണ്ട്. പരസ്യത്തിന്‍റെ വിശ്വാസ്യതയ്ക്കായി നല്കുന്ന ഇത്തരം ചില പേരുകള്‍ കണ്ടു കൊണ്ട് ധാരാളം പറ്റിക്കപ്പെടലുകള്‍ നടക്കുകയാണ്.

ജീത്തു ജോസഫ്–പ്രണവ് ചിത്രത്തിന്റെ പേരിലും വൈശാഖ്–മമ്മൂട്ടി പ്രോജക്ടിന്റെ പേരിലും വ്യാജകാസ്റ്റിങ് കോൾ ഫെയ്സ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് കാണിച്ച് വൈശാഖും ജീത്തുവും രംഗതെത്തി. ഇപ്പോള്‍ ഫഹദിന്റെ പേരിലാണ് വ്യാജ പരസ്യം പ്രചരിക്കുന്നത്. ഴിഞ്ഞ മാസം ആറാം തീയതി മുതലാണ്‌ സോഷ്യല്‍ മീഡിയയില്‍ ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫഹദ് ഫാസിലിന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഫഹദിനോട് രൂപസാദൃശ്യമുള്ള കുട്ടികളെ വേണമെന്നാണ് പരസ്യം.

ഫഹദ് ഫാസിലിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യത്തില്‍ വീഴരുതെന്ന് പിതാവ് ഫാസില് അറിയിച്ചു‍. ഫഹദിന്റെ കുട്ടിക്കാലമോ ഫഹദിനൊപ്പം അഭിനയിക്കാനോ ആരെയും ക്ഷണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കോ ഫഹദിനോ യാതൊരു പങ്കുമില്ല. ഇതില്‍ വഞ്ചിതരാകരുതെന്നും ഫാസില്‍ പറയുന്നു. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ആരും പ്രതികരിക്കുന്നില്ലെന്നും സിം കാര്‍ഡ് ഫഹദിന്‍റെ പേരില്‍ ആണ് എടുത്തിരിക്കുന്നതെന്നു കണ്ടെത്തിയതായും ഫാസില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button