MollywoodCinemaMovie SongsEntertainment

ഇന്ദ്രജിത്തിനൊപ്പം മോഹന്‍ലാല്‍; പ്രതീക്ഷയോടെ ആരാധകര്‍

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുകുട്ടിയായി മഞ്ജുവാര്യരും സേതുമാധവനായി ഇന്ദ്രജിത്തും വേഷമിടുന്ന സിനിമയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ആരാധകരുടെ കഥപറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടോ എന്നാണു താരത്തിന്റെ ആരാധകരുടെ പ്രധാന സംശയം. അത് കൊണ്ട് തന്നെ ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുകയാണ് ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി.

കഥയിലും ഉള്ളടക്കത്തിലുമെല്ലാം മോഹന്‍ലാലും മോഹന്‍ലാല്‍ ആരാധനയും മോഹന്‍ലാല്‍ സിനിമകളും കടന്നുവരുമ്പോള്‍ യഥാര്‍ത്ഥ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ഉയരുന്ന സംശയം. മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ശക്തമായത്.

ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ലൊക്കേഷനിലാണ് മോഹന്‍ലാല്‍. വിശാലും മോഹന്‍ലാലുമൊപ്പമുളള ചിത്രമാണ് ഇന്ദ്രജിത്ത് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുള്ള മോഹന്‍ലാല്‍ സിനിമകളുടെ കാലയളവില്‍ മിനിക്കുട്ടിയുടെ സേതുമാധവന്റെയും ജീവിതത്തിലുണ്ടാകുന്ന സന്ദര്‍ഭങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍. സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലിന്‍റെ സംവിധായകന്‍ സാജിദ് യാഹിയയാണ്.

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലന്‍, ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ലാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button