എറണാകുളം: ജൂൺ 17 നു LD ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്,അന്നേ ദിവസം കൊച്ചി മെട്രോ റെയിൽവേയുടെ ഉദ്ഘാദനത്തോട് അനുബന്ധിച്ചു ബഹു. പ്രധാനമന്ത്രി എത്തുന്നതിനാൽ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
ആയതിനാൽ എറണാകുളം സെന്റർ ആയിട്ടുള്ളതും,ജില്ല വഴി കടന്നു പോകേണ്ടതും ആയിട്ടുള്ള പരീക്ഷാർത്ഥികൾ സമയ ക്രമീകരണം നടത്തി ബ്ലോക്കിൽ പെടാതെ പരീക്ഷ സെന്ററിൽ എത്താൻ ശ്രമിക്കേണ്ടതാണ്. കൂടാതെ പരീക്ഷ മാറ്റി വെച്ചിട്ടുണ്ടോയെന്നു കൃത്യമായി പരിശോധിക്കുകയും ചെയ്യേണ്ടതാണ്.അന്നേ ദിവസം നഗരത്തിൽ വൻ ഗതാഗത കുരുക്ക് ഉണ്ടാവുന്നതാണ്.
Leave a Comment