യു.എസ് : തലകള്‍ യോജിച്ച നിലയില്‍ ജനിച്ച ഇരട്ടകളെ 11 മണിക്കൂര്‍ നീണ്ടു നിന്ന ശസ്തക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. ഇരട്ടകള്‍ക്കിടയിലെ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ക്രാണിയോപാഗസ് എന്ന അവസ്ഥയാണ് പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. വടക്കന്‍ കരോലിന സ്വദേശികളായ ഹീഥര്‍- റിലി ദമ്പതികളുടെ മക്കളായ എറിന്‍, അബി ഡെലാനി എന്നിവരെയാണ് ഫിലാഡെല്‍ഫിയയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്.
ഗര്‍ഭാവസ്ഥയില്‍ 11 ആഴ്ച മാത്രം പ്രായമുള്ളമ്പോഴാണ് കുട്ടികള്‍ക്ക് സാധാരണ ജീവിതം സാദ്ധ്യമല്ലെന്ന കാര്യം അറിഞ്ഞതെന്ന് റിലി പറഞ്ഞു. തലകള്‍ യോജിച്ചത് കൊണ്ട് തന്നെ വളരും തോറും ഇവര്‍ക്ക് സാധാരണ ജീവിതം സാദ്ധ്യമല്ലെന്ന് ബോദ്ധ്യമായതോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടമാര്‍ പറഞ്ഞു. ആദ്യ ജന്മദിനം ആഘോഷിക്കും മുമ്പ് തന്നെ ഇവരെ വേര്‍പ്പെടുത്താന്‍ സാധിച്ചത് നേട്ടമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലകള്‍ വേര്‍പെടുത്തുക ശ്രമകരമായിരുന്നുവെന്നും, അതു കൊണ്ടാണ് 11 മണിക്കൂര്‍ എടുത്തതെന്നും അവര്‍ വ്യക്തമാക്കി. ശസ്തക്രിയയ്ക്ക് ശേഷം കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നുവെന്ന് റിലി വ്യക്തമാക്കി.
Leave a Comment